SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.59 PM IST

41  പെൺകുട്ടികൾക്ക് നേരെ ലെെംഗിക  അതിക്രമം; അനസ്‌തേഷ്യ  വിഭാഗം  മേധാവിയ്ക്ക്  സസ്‌പെൻഷൻ

madurai-medical-college

ചെന്നെെ: 41 പെൺകുട്ടികളുടെ ലെെംഗിക അതിക്രമ പരാതിയിൽ മധുരെ മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു. സയിദ് താഹിർ ഹുസെെനെതിരെയാണ് നടപടി. നിരവധി ആരോപണങ്ങൾ ഇയാൾക്ക് നേരെ ഉയർന്നതിനെ തുടർന്ന് മേയ് 10ന് ധനലക്ഷ്മി കമ്മിഷനെ അന്വേഷണത്തിനായി മെഡിക്കൽ കോളേജ് അധികൃതർ നിയോഗിച്ചിരുന്നു. തുടർന്ന് കമ്മിഷന് മുന്നിൽ 41പേർ പരാതി നൽകി. ഇവരിൽ 18പേർ കോളേജ് വിദ്യാർത്ഥികളാണ്.

സയിദ് ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പോലും അശ്ലീല ചുവയോടെ സംസാരിച്ചതായി പരാതിക്കാർ പറഞ്ഞു. ഈ വിഷയത്തിൽ കമ്മിഷൻ നടത്തിയ അന്വേഷണം മേയ് 16ന് അവസാനിപ്പിച്ചു. പിന്നാലെയാണ് സയിദ് താഹിർ ഹുസെെനെതിരെ കമ്മിഷൻ നടപടിയെടുക്കാൻ ശുപാ‌ർശ ചെയ്തത്. ഇതേതുടർന്നാണ് സയിദിനെ സസ്‌പെൻഡ് ചെയ്തത്. ഇക്കാര്യം കോളേജ് മേധാവി രത്നവേലനാണ് വാർത്താസമ്മേളത്തിൽ അറിയിച്ചത്.

2017ലും സയിദിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. അന്ന് 27പേരാണ് പരാതി നൽകിയത്. എന്നാൽ ഇതിനെതിരെ നടപടിയെടുത്തില്ല. അതേസമയം, പരാതികൾ വ്യാജമാണെന്നും മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് പരാതിയ്ക്ക് പിന്നിലെന്നും സയിദ് പറയുന്നു. വിഷയത്തിൽ ഇതുവരെ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIM, MADURAI, MEDICAL, SUSPENDED, HARASSMENT, STUDENTS, SUSPENSION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.