SignIn
Kerala Kaumudi Online
Thursday, 25 April 2024 11.13 AM IST

മേയ് 27ന് വിരമിക്കുന്നു ,​ എം ജി വൈസ് ചാൻസലർ ഡോ സാബു തോമസിന് പുനർനിയമനം നൽകണം,​ ഗവർണർക്ക് സർക്കാർ കത്ത് നൽകി

f

തിരുവനന്തപുരം: എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് കത്ത് നൽകി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകിയത്. ഈ മാസം 27നാണ് സാബു തോമസ് വിരമിക്കുന്നത്.

വി.സിയുടെ കാലാവഥി അവസാനിക്കുമ്പോൾ ആർക്ക് ചുമതല നൽകണമെന്ന് ഗവർണർ സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സർക്കാ‍ർ പുനർനിയമനം ആവശ്യപ്പെട്ടത്. എം.ജി സർവകലാശാല ചട്ടപ്രകാരം വി.സിക്ക് പ്രായപരിധി 65 ആയതിനാൽ പുനർനിയമനത്തിന് സാധുത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയത്.

പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വി.സിമാരിൽ ഒരാളാണ് സാബു തോമസ്. പിന്നാലെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് സാബു തോമസ് മറുപടി നൽകിയിരുന്നു. ചട്ടങ്ങൾ പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സാബു തോമസ് കോടതിയെയും സമീപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MG VC, DR SABU THOMAS, GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.