തിരുവനന്തപുരം: എസ് സി പ്രമോട്ടർ ജോലി പാർട്ടിക്കാർക്ക് നൽകണമെന്ന് തിരുവനന്തപുരത്തെ ആദിവാസി ക്ഷേമസമിതി നേതാവ്. കൊടിപിടിക്കാത്തവരെ ഈ ജോലിക്ക് വേണ്ടെന്ന് നേതാവ് പറയുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
നിലവിലെ പ്രമോട്ടർമാർ സംഘടനാ പ്രവർത്തനത്തിന് തയ്യാറാണെന്ന് പറഞ്ഞാലും കേൾക്കരുതെന്നും വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. "നിലവിലെ പ്രമോട്ടർമാരാരും പാർട്ടിയുമായി ബന്ധമുള്ളവരല്ല. അവരെ സംരക്ഷിക്കാനോ വീണ്ടും പ്രമോട്ടർമാരായി നിയമിക്കാനോ സാദ്ധ്യമല്ല."- എന്നാണ് നേതാവ് പറയുന്നത്.
ഇനി ശുപാർശ ചെയ്യുമ്പോൾ പാർട്ടിയുമായി ബന്ധമുള്ളവരെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതാവ് പറയുന്നു.എസ് സി പ്രമോട്ടർക്ക് പ്രതിമാസം പതിനായിരം രൂപയാണ് ഓണറേറിയമായി ലഭിക്കുക. ഒരു വർഷമാണ് കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |