SignIn
Kerala Kaumudi Online
Thursday, 25 April 2024 6.51 AM IST

പി.എസ്.സി അഭിമുഖം

k

തിരുവനന്തപുരം; വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 422/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഈ മാസം 31, ജൂൺ 1 തീയതികളിൽ പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

കായികക്ഷമതാ പരീക്ഷ

കൊല്ലം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഗ്രേഡ് 2 - എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 465/2019) തസ്തികയിലേക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് വിജയിച്ചവർക്ക് 26 ന് രാവിലെ 5 ന് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോട്ടോ വ്യക്തമായി കാണാൻ കഴിയുന്ന അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്നത്) എന്നിവ സഹിതം 5 മണിക്ക് ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന അന്നു തന്നെ നടത്തും . ഒന്നിലധികം ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കായികക്ഷമതാ പരീക്ഷയിൽ ഒരവസരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.