കൊച്ചി: തേവര മട്ടമ്മലിൽ ക്ളിനിക് നടത്തിയിരുന്ന ബംഗാൾ സ്വദേശി ദിപൻകർ മൊണ്ഡാലിനെ( 38) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ചക്കാലപറമ്പിൽ പാർപ്പിട സമുച്ചയത്തിൽ പൈൽസ് ക്ലിനിക് എന്ന ബോർഡ് വച്ചായിരുന്നു ചികിത്സ.
യാതൊരു വിധ ലൈസൻസോ സർട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് മാസങ്ങളായി ഇയാൾ ഇവിടെ ക്ളിനിക് നടത്തിയിരുന്നത്. പൈൽസ് ചികിത്സയ്ക്കുള്ള ഉപകരണങ്ങളും മരുന്നുകളും പൊലീസ് ക്ളിനിക്കിൽ നിന്നു പിടിച്ചെടുത്തു. ടെലി മെഡിസിൻ കൺസൾട്ടിംഗ് മുഖേനയാണ് ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |