SignIn
Kerala Kaumudi Online
Saturday, 20 April 2024 5.28 AM IST

18ാം വയസിൽ ആദ്യ സർജറി; ബാർബി ഡോളിനെ പോലെയാക്കാൻ യുവതി ചെലവാക്കിയത് 82ലക്ഷം രൂപ

jazmyn-forrest

പെൺകുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പാവയാണ് ബാർബി. അതിന്റെ സൗന്ദര്യം കണ്ട് അങ്ങനെയാവാൻ ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ ബാർബി ഡോളിനെ പോലെയാക്കാൻ ലക്ഷങ്ങൾ മുടക്കിയ യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നിന്നുള്ള 25കാരിയായ ജാസ്‌മിൻ ഫോറസ്റ്റാണ് ബാർബി ഡോളിനെ പോലെയാവാൻ 85ലക്ഷം രൂപയുടെ സർജറി ചെയ്തത്.

യുവതിയ്ക്ക് 18വയസുള്ളപ്പോഴാണ് ആദ്യ കോസ്മെറ്റിക് ശസ്ത്രക്രിയ നടത്തുന്നത്. മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി കോസ്മെറ്റിക് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. കാണാൻ 'ഹോട്ട്' ആണെങ്കിൽ ഏത് സ്ഥലത്തും ഏത് സാഹചര്യത്തിലും അവസരം ലഭിക്കുമെന്നാണ് ഇവ പറയുന്നത്. അതിനാൽ ഈ സർജറികൾ ചെയ്തതിൽ സന്തോഷവതിയാണെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ദിവസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്വന്തം ശരീരം കണ്ണാടിയിലൂടെ നോക്കാറുണ്ടെന്നും ഇത് ആത്മവിശ്വാസമുണ്ടാകാൻ സഹായിക്കുന്നുവെന്നും തന്റെ അനുഭവം മുൻനിര്‍ത്തി യുവതി പറയുന്നു. സൗന്ദര്യത്തിന് വേണ്ടി എത്ര പണം ചെലവിട്ടാലും അതൊന്നും നഷ്ടമായി കണക്കാക്കേണ്ടതില്ല എന്നാണിവരുടെ വാദം. ദക്ഷിണ കൊറിയയിലെ ആശുപത്രിയിലാണ് ബാർബിയെ പോലെ ആവാനുള്ള സർജറികൾ ചെയ്തതെന്ന് യുവതി പറയുന്നുണ്ട്.

A post shared by Jazmyn Forrest (@jazmynforrest1)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAZMYN FORREST, BARBIE DOLL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.