SignIn
Kerala Kaumudi Online
Friday, 29 March 2024 10.51 AM IST

വിഷു ബമ്പർ അടിച്ച ഭാഗ്യക്കുറി വിറ്റത് രണ്ടാഴ്ച മുൻപ് , 12 കോടി നേടിയ​ ഭാഗ്യശാലി കാണാമറയത്ത്

ff

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ അടിച്ചത് മലപ്പുറം ചെമ്മാട് സി.കെ.വി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിന്. 12 കോടി രൂപയുടെ ജേതാവ് പക്ഷേ ഇപ്പോഴും കാണാമറയത്താണ്. VE 475588 എന്ന നമ്പരിലുള്ള ബംപർ ടിക്കറ്റ് വിറ്റത് ആദർശ് സി,​കെ. എന്ന ഏജന്റാണ്.

ബസ്റ്റ് സ്റ്റാൻഡിനുള്ളിലെ ലോട്ടറിക്കടയിൽ വിറ്റ ടിക്കറ്റ് ആയതിനാൽ ഭാഗ്യവാനോ ഭാഗ്യവതിയോ ആരെന്ന് ഏജന്റിന് നിശ്ചയമില്ല. ഏകദേശം രണ്ടാഴ്ച മുൻപാണ് ഇവിടെ നിന്ന് ടിക്കറ്റ് വിറ്റത്. ബസ് സ്റ്റാൻഡിലേക്ക് ഒരുപാട് സ്ഥലത്ത് നിന്നുള്ള ആളുകൾ വരുന്നതിനാൽ ടിക്കറ്റ് എടുത്തയാളെ തിരിച്ചറിയാൻ പ്രയാസമാണെന്നാണ് ഏജന്റ് പറയുന്നത്.

VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. VA 714724 VB 570166 VC 271986 VD 533093 VE 453921 VG 572542 എന്നീ ടിക്കറ്റ് നമ്പറുകൾക്കാണ് നാലാം സമ്മാനം. VA 359107 VB 125025 VC 704607 VD 261086 VE 262870 VG 262310 എന്നീ നമ്പറുകളാണ് അഞ്ചാം സമ്മാനം നേടിയത്.1 2 കോടിയാണ് ഇത്തവണ വിഷു ബമ്പർ ഒന്നം സമ്മാനം. കഴിഞ്ഞ തവണ പത്ത് കോടിയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISHU BUMPER, LOTTERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.