SignIn
Kerala Kaumudi Online
Friday, 19 April 2024 4.21 PM IST

തല നീട്ടുന്നുവെന്ന് നാട്ടുകാർ അറിയിച്ചതോടെ തുണിതിരുകി എത്രയും പെട്ടെന്ന് അടയ്ക്കൂവെന്ന് വാവയുടെ നിർദേശം, തുടർന്ന് മിന്നൽ പോലെ കോട്ടയത്തേക്ക്, കാണാം വീഡിയോ

vava

തിരുവനന്തപുരം: മൂർഖനെയും 23 കുഞ്ഞുങ്ങളെയും കോട്ടയം കടുത്തുരുത്തിയിൽ നിന്ന് വാവ സുരേഷ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു സംഭവം. വൈകിട്ട് ആറോടെയാണ് കടുത്തുരുത്തി മംഗലത്തുനിന്ന് വാവയ്‌ക്ക് വിളിയെത്തിയത്. നിരവധി പേർ പോകുന്ന വഴിയരികിലുളള പൊത്തിൽ മൂർഖനും രണ്ട് കുഞ്ഞുങ്ങളും തല നീട്ടുന്നതായി യാത്രക്കാർ കണ്ടെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്. തുടർന്ന് മൺതിട്ടയിലെ പൊത്ത് തുണി തിരുകി അടയ്ക്കാൻ വാവ നിർദ്ദേശിച്ചു. രാത്രി 12നാണ് വാവ സ്ഥലത്തെത്തിയത്.

തുടർന്ന് മൺതിട്ട വെട്ടിയിടിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് 23 മുട്ടയുടെ തോട് കണ്ടെത്തി. പിന്നാലെ പെൺമൂർഖനെയും മൂന്ന് കുഞ്ഞുങ്ങളെയും കിട്ടി. രണ്ടു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷം മുഴുവൻ കുഞ്ഞുങ്ങളെയും പിടികൂടി. മൂർഖൻ പാമ്പിന് അഞ്ചു വയസ് പ്രായമുണ്ടാകുമെന്ന് വാവ പറഞ്ഞു. മൂർഖനെയും കുഞ്ഞുങ്ങളെയും വാവ പിന്നീട് കാട്ടിൽ വിട്ടു. മാർച്ചിൽ 38 കുഞ്ഞുങ്ങളുമായി അണലിയും, 14 കുഞ്ഞുങ്ങളുമായി മറ്റൊരു മൂർഖനെയും വാവ പിടികൂടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAVA SURESH, COBRA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.