SignIn
Kerala Kaumudi Online
Thursday, 25 April 2024 7.24 PM IST

ഗ്രാമങ്ങളിൽ ജലക്ഷാമം രൂക്ഷം; ആഴമേറിയ  കിണറ്റിൽ ഇറങ്ങി വെള്ളം ശേഖരിക്കുന്ന സ്ത്രീയുടെ വീഡിയോ ചർച്ചയാകുന്നു

well

മുംബയ്: ജലക്ഷാമം മൂലം ആഴമേറിയ കിണറ്റിൽ കയർ കെട്ടി ഇറങ്ങി വെള്ളം എടുക്കുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ നാസികിലെ കോശിമ്പട ഗ്രാമത്തിൽ നിന്നാണ് ഈ ദുരവസ്ഥയുടെ വീഡിയോ പകർത്തിയത്.

കിണറിന്റെ അടിഭാഗത്തുള്ള കുറച്ച് ചെളിവെള്ളം എടുക്കാൻ ഒരു സ്ത്രീ കയറിൽ പിടിച്ച് കിണറ്റിൽ ഇറങ്ങുന്നു. ശേഷം കിണറ്റിന് ചുറ്റുനിൽക്കുന്നവർ അവരുടെ പാത്രങ്ങളും വെള്ളം എടുക്കാൻ കയർ കെട്ടി താഴെ ഇറക്കുന്നു. കിണറ്റിൽ ഇറങ്ങിയ സ്ത്രീ ഈ പാത്രങ്ങളിൽ എല്ലാം ചെളിവെള്ളം ശേഖരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

എ എൻ ഐയാണ് ഈ ദൃശ്യങ്ങൾ അവരുടെ ട്വിറ്റർ പേജിൽ പങ്കുവച്ചത്. വരൾച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമവാസികൾ മണിക്കൂറുകൾ ചെലവഴിച്ചാണ് വലിയ കിണറുകളിൽ നിന്ന് വെള്ളം എടുക്കുന്നത്. ജലക്ഷാമം പരിഹരിക്കാൻ എല്ലാ ഗ്രാമങ്ങളിലും വാട്ടർ കണക്ഷൻ എത്തിക്കാനുള്ള ടെൻഡർ പാസാക്കിയതായി മഹാരാഷ്ട്രയിലെ ആദിവാസി വികസന മന്ത്രി വിജയ്കുമാർ കൃഷ്ണറാവു ഗാവിത് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2024നകം ജൽ ജീവൻ മിഷന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും വെള്ളം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, WELL, WATER CRISIS, MAHARASHTRA, VILLAGERS, DESCEND INTO WELL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.