SignIn
Kerala Kaumudi Online
Thursday, 25 April 2024 8.36 PM IST

പൊലീസുകാരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നു, എസ് പിയുടെ മക്കളും ഇതിൽ ഉൾപ്പെടുന്നു: തുറന്നുപറഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ

drug

കൊച്ചി: എസ് പിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന് തുറന്നുപറഞ്ഞ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ തുറന്നുപറച്ചിൽ.

'എല്ലാ തട്ടിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗമുണ്ട്. ഒരു എസ് പിയുടെ രണ്ടുമക്കളും ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാർട്ടേ‌ഴ്‌സുകളിലും ഇക്കാര്യം പരിശോധിക്കണം. കേരളത്തിൽ കഞ്ചാവിന്റെയും എം ഡി എം എയുടെയും ഉപയോഗം കൂടിവരികയാണ്. എന്നാൽ ദേശീയ ശരാശരിവച്ചുനോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം'- കെ സേതുരാമൻ ആവശ്യപ്പെട്ടു.

സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് നേരത്തേ കെ സേതുരാമൻ പറഞ്ഞിരുന്നു. ഇവർ ലഹരിമരുന്ന് കൈവശം വയ്ക്കുമ്പോഴാേ ഉപയോഗിക്കുമ്പോഴോ മാത്രമേ പിടികൂടാനാവൂ എന്നതാണ് പരിമിതിയെന്നും ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI, CITY POLICE COMMISSINER, DRUG, USE, CHILDREN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.