SignIn
Kerala Kaumudi Online
Thursday, 18 July 2019 8.13 AM IST

റോങ്ങ് സെെഡിൽ കാറോടിച്ച് കുഞ്ഞാവ, ഡ്രൈവിങ്ങ് ലൈസൻസ് ചോദിച്ച് പൊലീസ്, പിന്നീട് സംഭവിച്ചത്, വീഡിയോ

kids-corner

ഒരു കൊച്ചു കുഞ്ഞിന്റെയും പൊലീസുകാരനായ അച്ഛന്റെയും രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. മകളെ ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാരനായ അച്ഛൻ ശ്രമിക്കുന്നതും പിന്നീട് സംഭവിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരനായ അച്ഛൻ കാണുന്നത് റോങ് സൈഡിൽ വണ്ടിയോടിക്കുന്ന തന്റെ മകളെയാണ്.

റോങ്ങ് സെെഡാണെന്ന് മനസിലാക്കിയ അച്ഛൻ മകളുടെ അടുത്ത് വന്ന് ഡ്രൈവിങ്ങ് ലൈസൻസും രജിസ്‌ട്രേഷനും ചോദിച്ചു. ഇതൊക്കെ കേട്ടിട്ട് കുഞ്ഞാവയുണ്ടോ കുലുങ്ങുന്നു. അച്ഛനെ നോക്കി പിന്നെ ഒരു ചിരി. എന്നാൽ അച്ഛൻ അതൊന്നും കാര്യമാക്കാതെ വീണ്ടും കുഞ്ഞാവക്കെതിരെ തിരിഞ്ഞു. കുഞ്ഞാവ വീണ്ടും ഒരു ചിരി പാസാക്കി. ആ ചിരിയിൽ പൊലീസുകാരൻ വീണു. അവസാനം കുഞ്ഞിന്റെ ചിരിക്ക് മുന്നിൽ അച്ഛന് കീഴടങ്ങേണ്ടി വന്നു. അച്ഛന്റെയും കുഞ്ഞാവയുടെയും വീഡിയോ ആണ് വെെറലായിക്കൊണ്ടിരിക്കുന്നത്.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIDS, VIRAL VIDEO, POLICE DAD AND BABY, KIDS CORNER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.