കടയ്ക്കാവൂർ: വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം വക്കം പഞ്ചായത്തിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി. മൗലവി സ്മാരക കേന്ദ്രം ഗവ. ന്യൂ എൽ.പി.എസ് (റൈറ്റർ വിള) അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.സി. അംബികാദേവി അദ്ധ്യക്ഷയായി. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ് പ്രൊഫ. എം. താഹിർ ,വക്കം ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ബിഷ്ണു എൻ., പഞ്ചായത്ത് അംഗം ഫൈസൽ ടി., സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സബീർ തുടങ്ങിയവർ സംസാരിച്ചു. മൗലവി സ്മാരക ഗവേഷണ കേന്ദ്രം ഭാരവാഹികളായ സബീൻ ഇക്ബാൽ, നഹാസ് അബ്ദുൽ ഹഖ്, ഷഹീൻനദീം, ഒ. സലീമാ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |