SignIn
Kerala Kaumudi Online
Thursday, 25 April 2024 7.39 AM IST

ലിപ്സ്റ്റിക് പുരട്ടിയ ശേഷം പല്ലുകൾക്ക് മഞ്ഞ നിറം, ആഘോഷവേളയിലെ ചിത്രങ്ങൾ അലങ്കോലമായെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

lipstick

ഏതൊരു ആഘോഷവേളയെയും മികച്ച ഓർമയാക്കി മാറ്റുന്നവയാണ് ഫോട്ടോഗ്രാഫുകൾ. എന്നാൽ എത്ര സുന്ദരമായി അണി‌ഞ്ഞൊരുങ്ങിയാലും ചില ആഘോഷ വേളകളിലെ ചിത്രങ്ങൾ പുറത്തു കാണിക്കാൻ മടിക്കുന്നവരുണ്ട്. കാരണം ആ ചിത്രങ്ങളിൽ നിങ്ങളുടെ പല്ലിന് സാധാരണയില്ലാത്ത തരത്തിലുള്ള മഞ്ഞ നിറമായിരിക്കും ഉണ്ടായിരിക്കുക. സ്വഭാവികമായ പല്ലിന്റെ നിറം ആ ഫോട്ടോകളിൽ പ്രകടമാകാത്തത് എന്ത് കൊണ്ടാണെന്ന് ചിന്തിക്കാറുണ്ടോ? ലിപ്സ്റ്റിക് ഷേഡിന്റെ കാര്യത്തിൽ നിങ്ങളെടുത്ത തീരുമാനമാണ് പല്ലിന് ഇല്ലാത്ത മഞ്ഞ നിറമുള്ള പ്രതീതി സൃഷ്ടിക്കാൻ കാരണമാകുന്നത്.

പല്ലിന്റെ സ്വാഭാവിക നിറം നേരിയ മഞ്ഞയാണെങ്കിൽ പോലും പരിധിയിൽ കൂടുതൽ മഞ്ഞ നിറം ഫോട്ടോഗ്രാഫുകളിൽ അടക്കം പ്രകടമാക്കാൻ ലിപ്സ്റ്റിക് ഷേഡിന് കഴിയും. സാധാരണയായി ചുവപ്പ്, മഞ്ഞ, നീല എന്നീ നിറങ്ങളും ഇവയുടെ വകഭേദമങ്ങളുമായിരിക്കും ഇതിന് കാരണമാവുക. ഇത്തരത്തിലുള്ള വാം അണ്ടർടോണിലുള്ള ഷേഡുകൾ ഉപയോഗിച്ചാൽ അവ പല്ലിന് അധികമായി മഞ്ഞ നിറമുള്ളത് പോലെ തോന്നിക്കും.

കടുത്ത ഓറഞ്ച്, റെഡ് നിറങ്ങളും പല്ലിന് മഞ്ഞ നിറമുള്ളതായി എടുത്തുകാണിക്കും. ബെറി, പ്ളം കളർ ലിപസ്റ്റിക് ഷേഡുകൾ പല്ലിന് കൂടുതൽ വെണ്മയുള്ളതോയി തോന്നിപ്പിക്കും. നീല കലർന്ന ചുവപ്പ്, പർപ്പിൾ, ഇളം പിങ്ക് എന്നീ നിറങ്ങളും പല്ലിന് വെളുത്ത നിറമുള്ള പ്രതീതിയുണ്ടാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIPSTICK, SHADES, BEAUTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.