പുനലൂർ: മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് പുനലൂരിലെ പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. പുനലൂർ വാഴവിള സ്വദേശി ഹരിലാൽ ആണ് പൊലീസിന്റെ വാഹനം അടിച്ചു തകർത്തത്. ഇന്നലെ വൈകിട്ട് 5ന് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. സ്റ്റാൻഡിന്റെ പരിസരത്ത് വൈകിട്ടോടെ എത്തിയതായിരുന്നു പിങ്ക് പൊലീസ്. അവിടെ മദ്യപിച്ചു ബഹളം വച്ച ഹരിലാലിനോട് കടന്ന് പോകാൻ പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിൽ പ്രോകോപിതനായ അയാൾ റോഡിൽ കിടന്ന കോൺക്രീറ്റ് കട്ട എടുത്ത് വാഹനത്തിന്റെ പുറകിലെ ഗ്ലാസ് ഇടിച്ചു തകർത്തു. സംഭവം അറിഞ്ഞ് കൂടുതൽ പൊലീസ് എത്തിയാണ് അക്രമിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചത്. തുടർന്നു പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |