കൊച്ചി: ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ (എ.കെ.ബി.ആർ.എഫ്) പത്താമത് സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് തുടക്കമാകും. വൈകിട്ട് അഞ്ചിന് പ്രകടനവും എ.ഐ.ബി.ഇ.എ ഹാളിൽ പൊതുസമ്മേളനവും നടക്കും. 29ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. 1995 നിലനിൽ വന്ന പെൻഷൻ കരാർ പരിഷ്കരിച്ചിട്ടില്ല. ജീവനക്കാരുടെ ശമ്പളം അഞ്ചുതവണ ഉയർത്തി. പെൻഷനിൽ മാത്രം ഒരുമാറ്റവും വരുത്തിയിട്ടില്ല. പെൻഷൻ കാലോചിതമായി പരിഷ്കരിക്കാൻ നടപടികൾ സ്വീകരിക്കണം.കേന്ദ്രമന്ത്രിയെയടക്കം സമീപിച്ചിട്ടുണ്ടും ഫലമുണ്ടായില്ലെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |