SignIn
Kerala Kaumudi Online
Thursday, 25 April 2024 5.22 AM IST

നഗര വഴിയോര ചന്ത

vazhiyora-chandaha

ചങ്ങനാശേരി:ഹോർട്ടികൾച്ചർ മിഷൻ നഗരവഴിയോര ചന്തയുടെ ഭാഗമായി മാടപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ചങ്ങനാശേരി കൃഷിഭവൻ നഗര വഴിയോരചന്ത ആരംഭിച്ചു. ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് സമീപം ബൈപ്പാസ് റോഡിലാണ് നഗര വഴിയോര ചന്ത ആരംഭിച്ചിരിക്കുന്നത്. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് ഫാം പ്ലാൻ പദ്ധതി പ്രകാരം കൃഷി ചെയ്യുന്ന കർഷകരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരവഴിയോര ചന്ത ആരംഭിച്ചത്. ചങ്ങനാശേരി കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹരിതകൃഷി കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ചന്തയിൽ വില്പന നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MARKET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.