തൃക്കൊടിത്താനം: ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 31ന് വൈകുന്നേരം 5ന് മുമ്പായി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ:04812441805.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |