SignIn
Kerala Kaumudi Online
Thursday, 25 April 2024 7.49 AM IST

ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ ; നാളെ നട തുറക്കും

p

ന്യൂഡൽഹി: ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാർലമെന്റ് മന്ദിരത്തിന് പകരം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ. ആധുനിക സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്‌ക്ക് 12മണിക്ക് രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ ജനാധിപത്യം പിച്ചവച്ച് പക്വതയിലേക്ക് വളർന്ന പഴയ മന്ദി​രം പൈതൃക പ്രൗഢിയുള്ള മ്യൂസിയമാക്കി മാറ്റും.

ഉദ്ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തതിന് പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണ ഭീഷണിയിലും ചടങ്ങ് ചരിത്ര മുഹൂ‌ർത്തമാവും. അധി​കാരകൈമാറ്റത്തി​ന്റെ പ്രതീകമായി​ 1947 ആഗസ്റ്റ് 14ന് രാത്രി ആദ്യ പ്രധാനമന്ത്രി​ ജവഹർലാൽ നെഹ്‌റു ഏറ്റുവാങ്ങി​യ ചെങ്കോൽ പുതി​യ മന്ദി​രത്തി​ൽ സ്‌പീക്കറുടെ ഇരി​പ്പി​ടത്തി​ന് സമീപം​ പ്രധാനമന്ത്രി​ സ്ഥാപി​ക്കും. ചെങ്കോൽ നി​ർമ്മി​ച്ച തമി​ഴ്നാട് തഞ്ചാവൂർ തി​രുവാടുതുറൈ അധീനത്തി​ലെ പുരോഹി​തർ കാർമ്മികത്വം വഹിക്കും.

96 വർഷം പഴക്കമുള്ള പഴയ മന്ദിരത്തിന്റെ സ്ഥലപരിമിതിയും ബലക്ഷയവും മറ്റും കണക്കിലെടുത്ത് പുതിയ മന്ദിരം നിർമ്മിക്കാനുള്ള ചർച്ചകൾ 2010ൽ യു.പി.എ സർക്കാർ തുടങ്ങിയെങ്കിലും 2019ൽ മോദി സർക്കാർ സെൻട്രൽ വിസ്‌ത പദ്ധതിയിൽ അതു നടപ്പാക്കുകയായിരുന്നു.
രാഷ്ട്രപതി ഭവനും, രാജ്പഥ്, സൗത്ത്-നോർത്ത് ബ്ളോക്കുകളും ഉൾപ്പെടുന്ന സെൻട്രൽ വിസ്‌തയിൽ ഉപരാഷ്‌ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, കർത്തവ്യ പഥിന് ഇരുവശത്തുമായി മന്ത്രാലയങ്ങൾക്കുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ എന്നിവയാണ് ഇനി നിർമ്മിക്കാനുള്ളത്.

പുതി​യ മന്ദി​രം പ്രത്യേകതകൾ

വൃത്താകൃതിയിലുള്ള പഴയ മന്ദിരത്തിനു മുന്നിൽ ത്രികോണാകൃതിയിൽ

നാലു നിലകൾ (ഭൂമിക്കടിയിൽ ഒന്ന്, ഭൂനിരപ്പിൽ ഒന്ന്, മുകളിൽ രണ്ട് )

വിസ്‌തൃതി: 64,500 ചതുരശ്രമീറ്റർ

മൂന്ന് പ്രധാന കവാടങ്ങൾ - ജ്ഞാന ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ

സംയുക്ത സമ്മേളനത്തിന് എത്തുന്ന രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്കും, എം.പിമാർക്കും പ്രത്യേക കവാടങ്ങൾ.

പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങൾ

സെൻട്രൽ ഹാളിന് പകരം സെൻട്രൽ ലോഞ്ച്

ഒരു കോണിൽ 2000 ചതുരശ്രമീറ്റർ തുറന്ന മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരം

മദ്ധ്യത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ. ഇവിടെ ഭരണഘടന ഉൾപ്പെടെ ജനാധിപത്യ പ്രതീകങ്ങൾ പ്രദർശിപ്പിക്കും

ഹരിത നിർമ്മാണത്തിനുള്ള ലോകത്തെ ഏറ്റവും ഉയർന്ന മാനദണ്ഡമായ പ്ലാറ്റിനം റേറ്റിംഗ് പാലിക്കുന്ന മന്ദിരം

ലോക്‌സഭ

തീം മയിൽ

3015 ചതുരശ്ര മീറ്റർ.

888 എം.പിമാർക്ക് ഇരിപ്പിടം ( ഒരു സീറ്റിൽ രണ്ടുപേർ)​

സംയുക്ത സമ്മേളനത്തിന് 1272 പേർക്കിരിക്കാം.

നിലവിലെ ലോക്‌സഭയിൽ 543 സീറ്റ്

രാജ്യസഭ

തീം താമര

3220 ചതുരശ്ര മീറ്റർ

384 എം.പിമാർക്ക് ഇരിപ്പിടം

നിലവിലെ രാജ്യസഭയിൽ 245 സീറ്റ്

ആധുനിക സൗകര്യങ്ങൾ

സീറ്റുകളിൽ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ പരിഭാഷ, ഇലക്ട്രോണിക് പാനൽ
 ആധുനിക ദൃശ്യ, ശ്രാവ്യ ആശയവിനിമയ, ഡേറ്റാ നെറ്റ്‌വർക്ക്
എം.പിമാർക്ക് ഡിജിറ്റൽ സൗകര്യങ്ങളും രണ്ട് സീറ്റുമുള്ള കാബിൻ

120 ഓഫീസുകൾ:

പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്ററി വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, എം.പിമാരുടെ മുറികൾ, കോൺഫറൻസ് മുറികൾ, സുരക്ഷാ കാബിനുകൾ,ലൈബ്രറി, കമ്മിറ്റി റൂമുകൾ, ഭക്ഷണശാലകൾ, വിശാലമായ പാർക്കിംഗ്
മേൽക്കൂരയിൽ ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവുമുള്ള കൂറ്റൻ അശോക സ്‌തംഭം. വെങ്കലത്തിൽ തീർത്തത്

നിർമ്മാണം ടാറ്റാ പ്രൊജക്‌ട് ലിമിറ്റഡ്

കരാറെടുത്തത് 971 കോടിക്ക്

പണി തീർത്തപ്പോൾ ചെലവ് 1200 കോടി

 പണി തുടങ്ങിയത് 2020 ഡിസംബറിൽ

പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ ​ഉ​ദ്ഘാ​ട​നം:
75​ ​രൂ​പ​ ​നാ​ണ​യം​ ​ഇ​റ​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​വും​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​ക​വും​ ​സ​മ​ന്വ​യി​പ്പി​ച്ച് ​ധ​ന​മ​ന്ത്രാ​ല​യം​ 75​ ​രൂ​പ​യു​ടെ​ ​പ്ര​ത്യേ​ക​ ​നാ​ണ​യം​ ​പു​റ​ത്തി​റ​ക്കും.​ ​നാ​ള​ത്തെ​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​നാ​ണ​യം​ ​അ​നാ​വ​ര​ണം​ ​ചെ​യ്യും.

35​ ​ഗ്രാം​ ​ഭാ​ര​വും​ 44​ ​മി​ല്ലി​മീ​റ്റ​ർ​ ​വ്യാ​സ​ത്തി​ൽ​ 200​ ​കു​ത​ക​ളു​മു​ള്ള​ ​നാ​ണ​യ​ത്തി​ന്റെ​ ​ഒ​രു​ ​വ​ശ​ത്ത് ​പാ​ർ​ല​മെ​ന്റ് ​സ​മു​ച്ച​യ​ത്തി​ന്റെ​ ​ചി​ത്ര​മു​ണ്ടാ​കും.​ ​'​സ​ൻ​സ​ദ് ​സ​ങ്കു​ൽ​"​ ​എ​ന്ന് ​ദേ​വ​നാ​ഗ​രി​ ​ലി​പി​യി​ലും​ ​'​പാ​ർ​ല​മെ​ന്റ് ​കോം​പ്ല​ക്സ്"​ ​എ​ന്ന് ​ഇം​ഗ്ലീ​ഷി​ലും​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​മ​റു​വ​ശ​ത്ത് 75​ ​എ​ന്ന​ ​മൂ​ല്യ​വും​ ​രൂ​പ​യു​ടെ​ ​ചി​ഹ്‌​ന​വും​ ​അ​ശോ​ക​ ​സ്തം​ഭ​വും​ ​താ​ഴെ​ ​'​സ​ത്യ​മേ​വ​ ​ജ​യ​തേ​"​യും​ ​കാ​ണാം.

അ​ധി​കാ​ര​വു​മാ​യി​ ​ചെ​ങ്കോ​ലി​ന്
ബ​ന്ധ​മി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി​:​ ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​ചെ​ങ്കോ​ലി​ന് ​ബ്രി​ട്ടീ​ഷു​കാ​രി​ൽ​ ​നി​ന്നു​ള്ള​ ​അ​ധി​കാ​ര​ക്കൈ​മാ​റ്റ​വു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ്.​ ​ബി.​ജെ.​പി​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​രാ​ഷ്‌​ട്രീ​യ​ലാ​ഭ​ത്തി​നാ​യി​ ​ചെ​ങ്കോ​ൽ​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ജ​യ്റാം​ ​ര​മേ​ശ് ​ആ​രോ​പി​ച്ചു.
ഇ​ന്ത്യ​ൻ​ ​പാ​ര​മ്പ​ര്യ​ത്തോ​ടും​ ​സം​സ്‌​കാ​ര​ത്തോ​ടും​ ​കോ​ൺ​ഗ്ര​സി​ന് ​ഇ​ത്ര​യും​ ​വെ​റു​പ്പാ​ണോ​ ​എ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​തി​രി​ച്ച​ടി​ച്ചു.വി​ശു​ദ്ധ തി​രു​വാ​വ​ടു​തു​റൈ​ ​ശൈ​വ​ ​മ​ഠ​ത്തി​ന്റെ​ ​ച​രി​ത്രം​ ​വ്യാ​ജ​മെ​ന്ന് ​പ​റ​യു​ന്ന​ ​കോ​ൺ​ഗ്ര​സ് ​സ്വ​യം​ ​അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ചെ​ങ്കോ​ൽ​ ​ഒ​രു​ ​'​വാ​ക്കിം​ഗ് ​സ്റ്റി​ക്ക്"​ ​ആ​യി​ ​മ്യൂ​സി​യ​ത്തി​ലൊ​തു​ക്കി​യ​താ​ണെ​ന്നും​ ​അ​മി​ത് ​ഷാ​ ​പ​റ​ഞ്ഞു.
കു​റ​ഞ്ഞ​ ​തെ​ളി​വും​ ​പ​ര​മാ​വ​ധി​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ളും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ബി.​ജെ.​പി​-​ആ​ർ.​എ​സ്.​എ​സ് ​രീ​തി​ ​വീ​ണ്ടും​ ​തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ക​യാ​ണ്.​ ​തി​രു​വാ​വ​ടു​തു​റൈ​ ​അ​ധീ​ന​ ​മ​ഠം​ 1947​ ​ഓ​ഗ​സ്റ്റി​ൽ​ ​നെ​ഹ്‌​റു​വി​ന് ​ചെ​ങ്കോ​ൽ​ ​സ​മ്മാ​നി​ച്ചു​വെ​ന്ന​ത് ​സ​ത്യ​മാ​ണ്.​ ​എ​ന്നാ​ൽ,​ ​അ​ധി​കാ​ര​ക്കൈ​മാ​റ്റ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​യി​ ​നെ​ഹ്റു​വി​ന് ​ന​ൽ​കി​യെ​ന്ന​തി​ന് ​തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല.​ ​ഇ​തേ​ക്കു​റി​ച്ചു​ള്ള​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​ഉൗ​തി​വീ​ർ​പ്പി​ച്ച​വ​യാ​ണ്.
എ​ന്തു​കൊ​ണ്ടാ​ണ് ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​ൻ​ ​പ്ര​സി​ഡ​ന്റ് ​ദ്രൗ​പ​ദി​ ​മു​ർ​മു​വി​നെ​ ​അ​നു​വ​ദി​ക്കാ​ത്ത​ത് ​എ​ന്ന​താ​ണ് ​യ​ഥാ​ർ​ത്ഥ​ ​ചോ​ദ്യ​മെ​ന്നും​ ​ജ​യ്റാം​ ​ര​മേ​ശ് ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.