തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണത്തിന് ഇ -വേ ബിൽ ഏർപ്പെടുത്തുന്നത് മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചെന്റസ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ.) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു നികുതിക്ക് മുകളിൽ സംസ്ഥാനങ്ങൾ നിബന്ധന നടപ്പാക്കുന്നത് ജി.എസ്.ടി.യുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. പണിയിടത്തിൽ നിന്ന് സ്വർണം കൊണ്ടുപോകാനും ഇ-വേ ബിൽ വേണ്ടിവരുന്നത് തൊഴിലാളിക്ക് നഷ്ടമാണുണ്ടാക്കുക. വ്യാപാരികളെയും നിബന്ധന പ്രതികൂലമായി ബാധിക്കും. സ്വർണ വ്യാപര മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ധനമന്ത്രിക്ക് നിവേദനം നൽകിയെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |