SignIn
Kerala Kaumudi Online
Friday, 29 March 2024 8.09 AM IST

ആറളം ഫാമിൽ ആനക്കുട്ടി അവശനിലയിൽ

anakkutty

ഇരിട്ടി: ആറളം ഫാം നാലാം ബ്ലോക്കിൽ കുളത്തിന് സമീപം ഒന്നര വയസ്സ് വരുന്ന ആനക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടരയോടെ കശുവണ്ടി ശേഖരിക്കാൻ പോയ തൊഴിലാളികളാണ് ഇതിനെ കണ്ടത്.

സ്ഥലത്ത് ഒരു ആന പിന്തിരിയാതെ നിൽക്കുന്നത് കണ്ട് സംശയം തോന്നിയ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് അവശനിലയിൽ കുട്ടി ആനയെ കണ്ടെത്തിയത്. തീർത്തും അവശനിലയിൽ കുട്ടി ആന ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തുന്നതിനു മുൻപ് തന്നെ കാട്ടിനുള്ളിലേക്ക് മറയുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ബ്ലോക്ക് മൂന്നിൽ വച്ചാണ് ആനയെ വീണ്ടും കണ്ടെത്തിയത്. തീർത്തും അവശനിലയിലായ ആനയെ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.