പാലോട്: കേരളകൗമുദിയുടെ നേതൃത്വത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ് മത്സരം 'നാട്യ 2023' ഒന്നാം ഘട്ടം ഇന്ന് രാവിലെ 10.00 മുതൽ പാലോട് വൃന്ദാവനം കൺവൻഷൻ സെന്ററിൽ നടക്കും. കേരളകൗമുദി ഡി.ജി.എം.ചന്ദ്രദത്ത് ഉദ്ഘാടനം ചെയ്യും. വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് വൃന്ദാവനം, കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, ഏരിയാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, നൃത്താദ്ധ്യാപിക കാർത്തിക നായർ, നടി മഹിമ പിള്ള എന്നിവർ പങ്കെടുക്കും. അഞ്ച് വയസു മുതൽ 15 വരെ ഗ്രൂപ്പ് ഒന്നും,15 വയസു മുതൽ 30 വരെ ഗ്രൂപ്പ് രണ്ടും ആയിരിക്കും. ഒറ്റയ്ക്കോ സംഘമായോ മത്സരിക്കാം. തിരുുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നായി ഇരുന്നൂറിലധികം പ്രതിഭകൾ പങ്കെടുക്കും. രജിസ്ട്രേഷൻ രാവിലെ 8ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |