കൊച്ചി: പെരിന്തൽമണ്ണ നിയമസഭാമണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി മേയ് 31നു പരിഗണിക്കാൻ മാറ്റി. കേസിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ സാക്ഷികളിൽ നിന്ന് തെളിവെടുക്കുന്നതു തുടരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |