തേഞ്ഞിപ്പാലം : കാടപ്പടി കൊല്ലൻചെന പി.ഡബ്ള്യു.ഡി റോഡിൽ പെരുവള്ളൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ത്രീ ഫേസ് ഇലക്ട്രിക് ലൈനിനും ഭീഷണിയായി നിന്നിരുന്ന ഉണങ്ങി ദ്രവിച്ച പടുകൂറ്റൻ പറങ്കിമാവ് മുറിച്ചുമാറ്റും.മരം അടിയന്തരമായി മുറിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയതായി മഞ്ചേരി പി. ഡബ്ള്യു.ഡി മെയിന്റനൻസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിമി സ്ഥലം സന്ദർശിച്ച ശേഷം അറിയിച്ചു. ഇക്കാര്യമുന്നയിച്ച് പൊതു പ്രവർത്തകനും എൻജിനീയർ ടി.മൊയ്തീൻ കുട്ടി നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |