തൃശൂർ: കേരള പ്രവാസി അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം നാളെ രാവിലെ പത്തിന് തൃശൂർ ഹോട്ടൽ പേൾ റീജൻസിയിൽ നടക്കും. കെ.പി.എ നാഷണൽ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവയെ പ്രതിനിധീകരിച്ച് 450ഓളം പ്രതിനിധികൾ പങ്കെടുക്കും. സ്വയം പര്യാപ്ത കേരളം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജോഷി ജോസ്, സാറ്റ്ലി തോമസ്, വിജയകുമാർ ഏലുപറമ്പിൽ, ആനീസ് ജവഹർ, ടി.ജെ. വിത്സൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |