തൃശൂർ: കേരളത്തിലാദ്യമായി വിയ്യൂർ നിത്യസഹായമാതാ പള്ളിയിൽ 28ന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 8.30 വരെ അഖില കേരള ബൈബിൾ സംഗീതോത്സവം നടക്കും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ബൈബിൾ ആസ്പദമാക്കിയുള്ള കീർത്തനങ്ങളാണ് അവതരിപ്പിക്കുക. ഡോ. വി.ടി. സുനിൽ, എം.ടി. മണി, ഫാ. പോൾ പൂവത്തിങ്കൽ, ബിനു ചാക്കോ തുടങ്ങിയ വൈദികരും കന്യാസ്ത്രീകളും അടക്കം 18 പേർ കച്ചേരികൾ നടത്തും. പ്രൊഫ. അബ്ദുൾ അസീസ്, സജിൻലാൽ, ഷീജ ശിവദാസ്, സുജിത് മാധവൻ, അനൂപ് കെ., ജോസഫ് ആന്റണി എന്നിവർ പക്കമേളം ഒരുക്കും. വാർത്താസമ്മേളനത്തിൽ പള്ളി വികാരി ഫാ. ജോയ് അടമ്പുകുളം, ഫാ. പോൾ പൂവത്തിങ്കൽ, ഫാ. ആൻജോ പുത്തൂർ, ഫ്രാൻസിസ് പള്ളിപ്പുറം, അഗ്രി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |