ശരത് അപ്പാനിയെ നായകനാക്കി സുരേഷ് സോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന സീൻ നമ്പർ 36 മാളവിക വീട് ജൂൺ 2ന് പ്രദർശനത്തിന്. വമിക സുരേഷ് ആണ് നായിക.കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ എന്നിവരാണ് മറ്റു താരങ്ങൾ.തിരക്കഥ, സംഭാഷണം കൃഷ്ണകുമാർ വാലിശ്ശേരി. മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് ആണ് നിർമ്മാണം.
ഡാർക്ക് ഷെയ്ഡ്സ് ഒഫ് എ സീക്രട്ട്
ജീവൻ വെള്ളൂർ, രവിദാസ്, വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ വിദ്യ മുകുന്ദൻ കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഷെയ്ഡ്സ് ഒഫ് എ സീക്രട്ട് ജൂൺ 2ന് റിലീസ് ചെയ്യും. ബിജു, കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ, ബിജു പലേരി, സന്തോഷ് ശ്രീസ്ത, ശ്യാം കൺമണി, പാപ്പച്ചൻ ആലക്കോട്, അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നില ക്രിയേറ്റീവ് മീഡിയയുടെ ബാനറിൽ ആണ് നിർമ്മാണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |