SignIn
Kerala Kaumudi Online
Thursday, 25 April 2024 7.58 AM IST

അച്ഛന്റെ മുറി

ss

അത്ര ശൂന്യതയൊന്നുമില്ല
തിരക്കിട്ട് എവിടെയോ പോയെന്നതുപോലെ

സ്ഥാനം തെറ്റിയ തലയിണ
വായിച്ചു തലയ്ക്കൽ വച്ച
പുസ്തകങ്ങൾ
പത്രം
തലവേദനയില്ലെങ്കിലും വെറുതെയൊന്ന്
മണപ്പിക്കാൻ അമൃതാഞ്ജൻ
പനി ഗുളിക
ചുവരിൽ തൂക്കിയിട്ട കണ്ണട

അടഞ്ഞുകിടക്കുന്ന ജനാല
വാതിൽ
അകത്ത് ഒരു ഹൃദയത്തിന്റെ ഓർമ

ജീവിതത്തോട്
നിസ്സംഗതയോ
സ്നേഹമോ
എന്തായിരുന്നെന്ന്
ആരും ചോദിക്കാത്ത മൗനം

വന്നു കയറുന്ന ചിലതിനോടൊക്കെ
സമരസപ്പെട്ടെന്ന പോലെ
ജീവിതം

ഭക്ഷണത്തെക്കാൾ കഴിക്കാനുണ്ട്
മരുന്നെന്ന്
സന്ദർശകരോട് തമാശ ....
ഉള്ളിലെ തീയിനെ
മറച്ചുപിടിക്കലുകൾ

ടി വി ചതുരത്തിൽ നിന്ന്
മനുഷ്യരെയും
ഒച്ചകളെയും ചേർത്തുപിടിക്കുന്ന ആശ്വാസം

മുറിയിൽ അച്ഛന്റെ മണം
പേറ്റു മുറിയിലെയെന്നപോലെ
ഒരു പാൽമണം

മരിച്ചു പോയല്ലോയെന്ന് ഓർക്കുമ്പോഴാണ്
ആത്മാവിൽ പറ്റിപ്പിടിച്ച
നോവിൽ നിന്ന്
നീർത്തുള്ളികൾ പൊടിയുന്നത്.

(ഫോൺ: 9847069755)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POEM, SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.