SignIn
Kerala Kaumudi Online
Thursday, 25 April 2024 6.50 PM IST

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ നഴ്‌സിനെ കെ എസ് ആ‌ർ ടി സി ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ചു, ബന്ധുക്കളെത്തി യുവാവിനെ പിടികൂടി

renjith

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ നഴ്‌സിനുനേരെ പീഡനശ്രമം. ഇന്നലെ രാത്രി പത്തുമണിയ്ക്ക് കാഞ്ഞിരംകുളം- പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെ എസ് ആ‌‌ർ ടി സി ബസിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയോട് രഞ്ജിത്ത് പലതവണ മോശമായി പെരുമാറിയെന്നാണ് പരാതി. ബസിൽവച്ച് യുവതി വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ഇവരെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞയാഴ്‌ചയും സമാനസംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടിലോടുന്ന ബസ് മലപ്പുറം വളാഞ്ചേരിയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. കേസിൽ കണ്ണൂർ വെങ്ങാ‌ട് സ്വദേശി നിസാമുദ്ദീൻ അറസ്റ്റിലായി.

കണ്ണൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് പോകാൻ ബസിൽ കയറിയ യുവതിയ്ക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ബസ് കോഴിക്കോട് എത്തിയപ്പോൾ നിസാമുദ്ദീൻ യുവതിയുടെ സീറ്റിൽ വന്നിരുന്ന് മോശമായി പെരുമാറി. തുടർന്ന് ഇയാളോട് സീറ്റ് മാറിയിരിക്കാൻ യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ മാപ്പ് പറഞ്ഞ് സീറ്റ് മാറിയിരുന്നു. എന്നാൽ മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോൾ ഇയാൾ വീണ്ടും യുവതിയുടെ സീറ്റിൽ വന്നിരുന്ന് ശല്യം ചെയ്‌തെന്നായിരുന്നു പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, RENJITH, BUS KSRTC, ABUSE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.