SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.45 PM IST

മൈലാഞ്ചി മാത്രമല്ല, വീട്ടുവളപ്പിലെ ഈ ഇലയും നിസാരക്കാരനല്ല; അരച്ചൊന്ന് തലയിലിട്ടുനോക്കൂ, അകാല നര അപ്രത്യക്ഷമാകും

curry-leaves

ഇന്ന് നിരവധി പേരുടെ ഉറക്കം കെടുത്തുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. പാരമ്പര്യവും, മാനസിക സമ്മർദ്ദവും, കെമിക്കൽ ഉത്പന്നങ്ങളുടെ അമിത ഉപയോഗവുമൊക്കെയാണ് ഈ സൗന്ദര്യ പ്രശ്നത്തിന്റെ കാരണം. ചികിത്സകളിലൂടെ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

എന്നാൽ പോക്കറ്റ് കാലിയാകാതെ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ വീട്ടിലിരുന്നുകൊണ്ട് അകാല നരയെ അകറ്റാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അങ്ങനെയുള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ നല്ലൊരു ഔഷധമാണ് കറിവേപ്പില.


കറിവേപ്പില പതിവായി അരച്ച് തലയിലിടുകയോ, കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ തലയിൽ തേക്കുകയോ ചെയ്താൽ ഈ പ്രശ്നത്തെ അകറ്റാം. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. പതിവായി ഉപയോഗിച്ചാൽ മുടിയ്ക്ക് സ്വാഭാവിക നിറം തിരിച്ചുകിട്ടും. ഒരു കാര്യം പ്രത്യേകം ഓർക്കുക, എല്ലാവരുടെയും ചർമവും മുടിയും ഒരുപോലെയല്ല, പതിവായി കറിവേപ്പില തലയിൽ തേച്ചിട്ട് പ്രശ്നം മാറിയില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GRAY HAIR, CURRY LEAVES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.