SignIn
Kerala Kaumudi Online
Saturday, 20 April 2024 7.58 AM IST

രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം,​ പാർലമെന്റ് ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ വേദിയാക്കാമെന്ന് കമലഹാസൻ

ff

ചെന്നൈ : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കണമെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ അഭ്യർത്ഥിച്ചു. ഉദ്ഘാടനചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.

നമ്മൂടെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാം.. ഇന്ത്യയുടെ പുതിയ വീട്ടിൽ എല്ലാ കുടുംബങ്ങളും താമസിക്കേണ്ടതാണ്. താൻ പങ്കാളിത്ത ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പൊതുവേദികളിലും പുതിയ പാർലമെന്റിലും ഉന്നയിക്കാം. നമ്മെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒരുമിപ്പിക്കുന്ന വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ലോകത്തിന്റെ കണ്ണ് നമ്മുടെ മേലാണ്. പ്രസ്താവനയിൽ കമൽഹാസൻ വ്യക്തമാക്കി.

ഈ ചരിത്രനേട്ടത്തിൽ സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത വിയോജിപ്പ് നിലനിൽക്കെ തന്നെ ഉദ്ഘാടനം ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കുന്നു. എന്തു കൊണ്ടാണ് പാർലമെന്റ് ഉദ്ഘാടനത്തിന് പ്രസിഡന്റിനെ ക്ഷണിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KAMALHASAN, NEW PARLIAMENT, CENTRAL VISTA, PM NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.