തിരുവനന്തപുരം: ഓസ്കാർ പുരസ്കാര ജേതാവ് സംഗീതസംവിധായകൻ എം.എം. കീരവാണി ഇന്ന് വൈകിട്ട് അഞ്ചിന് ലുലുമാളിൽ എത്തും. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് നിർമ്മാണവും സംവിധാനവും ഒരുക്കുന്ന മജീഷ്യൻ എന്ന സിനിമയുടെ പൂജയ്ക്കായാണ് കീരവാണി എത്തുന്നത്. ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്ന കീരവാണിയെ ചടങ്ങിൽ ആദരിക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തെലുങ്ക് ചിത്രമായ ആർ.ആർ.ആറിലെ നാട്ടുനാട്ടു എന്ന ഗാനം ഒരുക്കിയതിന് ഓസ്കാർ പുരസ്കാരം നേടിയ ശേഷം ആദ്യമായാണ് കീരവാണി തിരുവനന്തപുരത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |