കോഴിക്കോട്: ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലെന്നും കെ.മുരളീധരൻ എം.പി. കോൺഗ്രസിലെ ഗ്രൂപ്പുകളെക്കുറിച്ച് വി.എം.സുധീരന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2016ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. 2024നെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. സുധീരൻ പാർട്ടിയോടൊപ്പം പ്രവർത്തിക്കണം. നേതാക്കൾ അദ്ദേഹവുമായി സംസാരിച്ചതാണ്. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രതീരുമാനത്തെ എതിർക്കുന്നു. ധനമന്ത്രിയുടെ അഭ്യർത്ഥന ആത്മാർത്ഥതയില്ലാത്തതാണ്. ധൂർത്തടിക്കാനാണ് കടമെടുക്കുന്നത്. കേന്ദ്രം വായ്പ വെട്ടിക്കുറയ്ക്കമ്പോൾ പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്ന സി.പി.എം നിലപാട് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |