തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന് നടത്തിയേക്കും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടത്തേണ്ടത്. ഡൽഹിയിലുള്ള ഗവർണർ ചൊവ്വാഴ്ച മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമാവും. 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയാണ് ഭട്ടി. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ്. ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെയാണ് കേരളത്തിലേക്ക് സ്ഥലംമാറിയെത്തിയത്. ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ നേരത്തേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |