SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.01 PM IST

ആരുടെയും സമ്മർദ്ദത്തിന് ഉദ്യോഗസ്ഥർ വഴങ്ങരുത് : മന്ത്രി പി. പ്രസാദ്

hbn

ഹരിപ്പാട് : നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഒരു പിന്തുണയും നൽകില്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അസോസിയേഷൻ ഒഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്സ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലം നികത്തലിനു വേണ്ടിയുള്ള സമ്മർദ്ദങ്ങളിൽ ഉദ്യോഗസ്ഥർ വഴങ്ങരുതെന്നും അനധികൃത കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദം ഉണ്ടായാൽ മന്ത്രിയെ നേരിട്ട് അറിയിക്കാമെന്നും പി.പ്രസാദ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബൈജു ടി. പി അധ്യക്ഷത വഹിച്ചു. ഓൺലൈൻ കാർഷികമാസിക കന്നിമണ്ണിന്റെ പ്രകാശനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. രമേശ് ചെന്നിത്തല സന്ദേശം നൽകി. മികച്ച സംഘടനാ പ്രവർത്തകനുള്ള അവാർഡ് മലപ്പുറം പൊന്മള കൃഷി ഓഫീസർ സലാം ആലങ്ങാടന് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ സമ്മാനിച്ചു. ഭാരവാഹികളായി ജോർജ് എബ്രഹാം (പ്രസിഡന്റ് ) , ആർ.ഷാജി ( സെക്രട്ടറി), എസ്.അഞ്ജന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRASAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.