SignIn
Kerala Kaumudi Online
Thursday, 25 April 2024 11.44 AM IST

ദീപാവലി പൊതുഅവധി ദിനമാക്കാൻ അമേരിക്ക, ബിൽ അവതരിപ്പിച്ചു

ff

വാഷിംഗ്ടൺ: ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി അമേരിക്കയും ഏറ്റെടുക്കുന്നു. ദീപാവലി അവധി ദിനമാക്കി അടിപൊളിയാക്കാനാണ് നീക്കം. ഇതിനുള്ള ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും ഡെമോക്രാറ്റുമായ ഗ്രേസ് മേംഗ് ആണ് അവതരിപ്പിച്ചത്.

അമേരിക്കയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് ദീപാവലിയെന്ന് ഗ്രേസ് മേംഗ് പറഞ്ഞു. ‘ദീപാവലി ദിന നിയമം’ എന്ന് പേരിട്ട ബിൽ ജനപ്രതിനിധി സഭയിലെ മേൽനോട്ട സമിതിക്ക് വിട്ടിരിക്കുകയാണ്. സഭയിലും സെനറ്റിലും പാസാകേണ്ടതുണ്ട്. ശേഷം പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടാൽ യു.എസിലെ 12ാമത്തെ ഫെഡറൽ അവധി ദിനമായി മാറും.

ബില്ലിനെ വിവിധ സംഘടനകളും യു.എസിലെ ഏഷ്യൻ വംശജരായ കോൺഗ്രസ് അംഗങ്ങളും സ്വാഗതം ചെയ്തു. പെൻസിൽവേനിയ സംസ്ഥാനത്ത് കഴിഞ്ഞ ദീപാവലി അവധി ദിനമായിരുന്നു.

ദീപാവലിക്ക് ന്യൂയോർക്ക് സിറ്റിയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മേയർ എറിക് ആഡംസ് കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന അവധിയാക്കുന്നതും ആലോചനയിലാണ്. ചൈനീസ് ചാന്ദ്ര പുതുവർഷ ദിനത്തിനും അവധി പരിഗണനയിലുണ്ട്. അസംബ്ലി സെഷൻ അവസാനിക്കുന്ന ജൂൺ 8നകം ഇതിനുള്ള ബിൽ പാസാക്കാനാണ് ആലോചന.

ദീപാവലി പ്രഭയിൽ

വൈറ്റ് ഹൗസ്

 യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലും എല്ലാ വർഷവും ദീപാവലി ആഘോഷിക്കാറുണ്ട്

 എക്കാലത്തെയും വലിയ ദീപാവലി ആഘോഷത്തിനാണ് കഴിഞ്ഞ വർഷം വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്

 പ്രസിഡന്റ് ബൈഡനും പത്നി ജില്ലും നേതൃത്വം നൽകി. ഭരണകൂടത്തിലെ നല്ലൊരു പങ്കും പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DIWALI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.