കോഴിക്കോട്: മലബാർ ഗ്രൂപ്പ് ആരംഭിച്ച 'ഹംഗർ-ഫ്രീ വേൾഡ്' പദ്ധതി പ്രകാരം ഒരു ദിവസം ഉച്ചഭക്ഷണമെത്തുന്നത് 32,500 പേർക്ക്.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം-രണ്ടിനെ പിന്തുണച്ചുകൊണ്ട് ആരംഭിച്ച ഈ പരിപാടി പ്രകാരം ദിവസം ഒരു ലക്ഷം പേരിലേക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യമാണ് മലബാർ ഗ്രൂപ്പിനുള്ളതെന്ന് ചെയർമാൻ എം.പി അഹമ്മദ് അറിയിച്ചു. ഇപ്പോൾ കേരളത്തിൽ എല്ലാ ജില്ലകളിലെയും വിവിധ നഗരങ്ങളിലെ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്.
ലോകത്താകെ 80 കോടി ആളുകൾ പട്ടിണിയിൽ കഴിയുന്നുവെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ കണക്ക്. പട്ടിണിമാറ്റാൻ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളും വിവിധ ഏജൻസികളും നടത്തുന്ന പരിശ്രമങ്ങൾക്ക് ഒരുകൈ സഹായം എന്ന നിലയ്ക്കാണ് ഹംഗർ-ഫ്രീ വേൾഡ് പരിപാടി ഏറ്റെടുത്തതെന്ന് എം.പി. അഹമ്മദ് പറഞ്ഞു. 'തണൽ' സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് മലബാർ പദ്ധതി നടപ്പാക്കുന്നത്.
സാംബിയ, ടാൻസാനിയ എന്നീ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ കേരളത്തിൽ കൂടാതെ മുംബൈ, അഹമ്മദാബാദ്, നാഗ്പൂർ, പൂനെ, കൊൽക്കത്ത, റാഞ്ചി, ബംഗ്ളൂർ, ഹൈദരാബാദ്, ചെന്നെ, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, മംഗളൂരു, മൈസൂർ, തൃശ്ശിനാപ്പള്ളി, സേലം, മധുര, ഹുബ്ളി, കൽബുർഗി, ബെൽഗാം, ഡൽഹി, ലക്നൗ, പാട്ന എന്നീ നഗരങ്ങളിലുമാണ് ഇപ്പോൾ ഭക്ഷണമെത്തിക്കുന്നത്.
പാവപ്പെട്ടവർക്കുള്ള ചികിത്സ, വിദ്യാഭ്യാസം, വീട് വയ്ക്കൽ തുടങ്ങിയ സഹായ പരിപാടികളും മലബാർ നടത്തി വരുന്നുണ്ട്. ഇതിനകം 200 കോടി രൂപ മലബാർ ഗ്രൂപ്പ് ഈ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |