SignIn
Kerala Kaumudi Online
Friday, 29 March 2024 11.08 AM IST

കെ.എസ്.ഡി.പിയിൽ ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം നാളെ

ksdp

ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി)​ ലിമിറ്റഡിൽ കാൻസർ മരുന്ന് നിർമ്മാണത്തിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം നാളെ ന‌ടക്കും. ഉച്ചക്ക് 12ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കുമെന്ന് കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ കാൻസർ രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനാവും. മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കിഫ്ബി ധനസഹായത്തോടെ 231കോടി രൂപയുടേതാണ് പദ്ധതി. സഹകരണ വകുപ്പ് വിട്ടുനൽകിയ 6.38 ഏക്കർ സ്ഥലത്താണ് നിർമ്മാണം.

കെ.എസ്.ഡി.പിയുടെ ചുമതലയിൽ ആരംഭിക്കുന്ന പദ്ധതിയിൽ സ്വന്തം യൂണിറ്റിന് പുറമേ വിദഗ്ധരായ സംരംഭകർക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം തടയാൻ കഴിയുന്ന മാലിന്യ സംസ്കരണ യൂണിറ്റ് പാർക്കിന്റെ പ്രത്യേകതയാണെന്ന് സി.ബി.ചന്ദ്രബാബു പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളാകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എം.എസ്.സി.എൽ എം.ഡി കെ.ജീവൻബാബു, കളക്‌ടർ ഹരിത വി.നായർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.എസ്.ഡി.പി എം.ഡി ഇ.എ.സുബ്രഹ്മണ്യൻ, മാനേജർമാരായ ടി.ആർ.സന്തോഷ്, സി.വിനോദ് കുമാർ, ടി.നവീൻകുമാർ, അഫ്സൽ, ലിജേഷ് ജോസ്, അജുമോഹൻ എന്നിവരും പങ്കെടുത്തു.

ഓങ്കോളജി ഫാർമ പാർക്ക്

കാൻസർ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്ന്

അന്തർദേശീയ നിലവാരത്തിൽ മരുന്ന് ഉത്പാദനം മൂന്ന് വർഷത്തിനുള്ളിൽ

രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ടെണ്ടറിലൂടെ മരുന്ന്

ആദ്യത്തെ മൂന്ന് വർഷം 350കോടി വിറ്റുവരവും 60കോടി രൂപ ലാഭവും പ്രതീക്ഷ

ഉത്പാദനലക്ഷ്യം (പ്രതിവർഷം)

ഗുളികകൾ : 6കോടി

ക്യാപ്സൂൾ : 4.5കോടി

കുത്തിവയ്പ്പ് മരുന്ന് : 37ലക്ഷം യൂണിറ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.