ചേർത്തല സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണമാല പൊട്ടിച്ചെടുത്ത സ്ത്രീകളെ ഉടമ കുടുക്കിയത് തന്ത്രപരമായി. സഹയാത്രികരുടെ സഹായത്തോടെ മാലയുടെ ഉടമയായ ദേവകിയാണ് (72) മോഷണം നടത്തിയ സ്ത്രീകളെ പിടികൂടിയത്. തിരുപ്പൂർ ചെട്ടിപ്പാളയം കോവിൽ വളവ് ഡോർ നമ്പർ 13ൽ താമസിക്കുന്ന ദേവി (39)സ ശിവ (36) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാവിലെ കോട്ടയത്ത് നിന്ന് ചേർത്തലയ്ക്ക് സർവീസ് വടത്തിയ സ്വകാര്യ ബസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസ് യാത്രയ്ക്കിടെ പ്രതികൾ വാരനട് കുപ്പക്കാട്ടിൽ ദേവകിയുടെ സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നത് അറിഞ്ഞെങ്കിലും ദേവകി ബഹളമുണ്ടാക്കിയില്ല. പകരം ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയായിരുന്നു. ചേർത്തല പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |