ഹൈദരാബാദ്: ജൂണ്‍ 22 മുതല്‍ 26 വരെ ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ തായ്ക്വോണ്ടോ പ്രീമിയര്‍ ലീഗിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. ആകെയുള്ള എട്ട് ടീമുകളില്‍ നാലിന്റെയും ഉടമകള്‍ വനിതകളാണ്. പ്രീമിയര്‍ ലീഗിന്റെ മൂന്നാമത്തെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ നവനീത ബച്ചു ഇന്ത്യയിലെ ആദ്യത്തെ വനിതാ തായ്ക്വോണ്ടോ പരിശീലക കൂടിയാണ്. 2013ലെ മിസ് ഏഷ്യാ പസഫിക് വേള്‍ഡ് സൃഷ്ടി റാണ (ഹരിയാന ഹണ്ടേഴ്സ്), വജ്രവ്യാപാരിയായ രുചിത മിത്തല്‍ (മഹാരാഷ്ട്ര അവഞ്ചേഴ്സ്), ഹോസ്പിറ്റാലിറ്റി സംരംഭകയായ ശില്പ പട്ടേല്‍ (ബെംഗളൂരു നിന്‍ജാസ്), ഇഷ പട്ടേല്‍ (ചെന്നൈ സ്ട്രൈക്കേഴ്സ്) എന്നിവരാണ് വനിതകളായ ഫ്രാഞ്ചൈസി ഉടമകള്‍. ഗ്ലോബല്‍ സ്പോര്‍ട്സിന്റെ ഉടമ ശ്യാം പട്ടേല്‍ (ഡല്‍ഹി വാരിയേഴ്സ്), ഐമാര്‍ക്ക് ഡെവലപ്പേഴ്സ് ചെയര്മാന് അല്ലു വെങ്കട്ട് റെഡ്ഡി (ഹൈദരാബാദ് ഗ്ലൈഡേഴ്സ്), വിജയ് കുമാര്‍ ബന്‍സാലി (ഗുജറാത്ത് തണ്ടേഴ്സ്), 2006 ലെ മിസ്റ്റര്‍ ഇന്ത്യ ജേതാവ് ബിജിത് ഗൊഗോയ് (അസം ഹീറോസ്) എന്നിവരാണ് മറ്റു ടീം ഉടമകള്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |