ബ്രസീലിയ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ടെലിഫോൺ സംഭാഷണം നടത്തിയെന്നും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള അദ്ദേഹത്തിന്റെ ക്ഷണം താൻ നിരസിച്ചെന്നും ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ. ജൂൺ 14 മുതൽ 17 വരെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് പുട്ടിൻ ലൂലയെ ക്ഷണിച്ചത്. പുട്ടിന്റെ ക്ഷണത്തിന് താൻ നന്ദി രേഖപ്പെടുത്തിയെന്നും നിലവിലെ സാഹചര്യത്തിൽ റഷ്യ സന്ദർശിക്കാനാകില്ലെന്ന് അറിയിച്ചതായും ലൂല ട്വീറ്റ് ചെയ്തു. യുക്രെയിൻ വിഷയത്തിൽ ഇന്ത്യ, ഇൻഡോനേഷ്യ, ചൈന എന്നിവരെ പോലെ സമാധാനത്തിനായി ഇരുഭാഗത്ത് നിന്നും ചർച്ചകൾ നടത്താൻ ബ്രസീലും തയ്യാറാണെന്ന് പുട്ടിനോട് ആവർത്തിച്ചെന്നും ലൂല കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |