SignIn
Kerala Kaumudi Online
Saturday, 20 April 2024 5.58 AM IST

കൊച്ചിയിൽ നിന്ന് പെട്രോളുമായി ടാങ്കർ ലോറിയോടിച്ച് ഇടുക്കിയിലെത്തുന്ന വീട്ടമ്മ, സഹായി 20കാരി മകളും ഭർത്താവും

soumya

കൊച്ചിയിൽ നിന്ന് പെട്രോളുമായി മറയൂർ ചുരം കയറുന്ന ടാങ്കർ ലോറിയുടെ വളയം പിടിക്കുന്നത് വീട്ടമ്മ. മാറി ഓടിക്കാൻ അരികിൽ ഭർത്താവും മകളും. കോലഞ്ചേരി പഴന്തോട്ടം പുളിക്കായത്ത് കുടുംബത്തിന്റെ ജീവിത ചിത്രമാണിത്. അനന്തകൃഷ്ണൻ, ഭാര്യ സൗമ്യ, മകൾ ലക്ഷ്മി എന്നിവരാണ് താരങ്ങൾ. മൂന്നാർ മറയൂർ ഫ്യൂവൽസിന്റെ ടാങ്കർ 200 കിലോമീറ്റർ ഓടിച്ച് കൊച്ചിയിലേയ്ക്ക്, ലോഡുമായി തിരിച്ചുപോക്ക്, ഇങ്ങനെ ആഴ്ചയിൽ നാലു ട്രിപ്പാണ് ഈ കുടുംബം ഓടുന്നത്. ഒരു ട്രിപ്പിന് 1800 രൂപയാണ് കൂലി .

കെമിക്കൽ ടാങ്കറുകളാണ് അനന്തകൃഷ്ണൻ ആദ്യം ഓടിച്ചിരുന്നത്. പിന്നീടാണ് മറയൂർ ഫ്യൂവൽസിന്റെ ഡ്രൈവറായത്. ഫുൾ ലോഡ് ഇന്ധനവുമായി മല നിരകളിലൂടെ പോകാൻ നല്ല കൈവഴക്കം വേണം. സഹായി കൊവിഡ് കാലത്ത് വരാതായി. തുടർന്ന് സൗമ്യയെ ഒപ്പം കൂട്ടി. സൗമ്യയ്ക്ക് ഡ്രൈവിംഗ് ലൈസൻസുണ്ടെങ്കിലും ഹെവി ഇല്ലായിരുന്നു. ഭർത്താവ് ധൈര്യം പകർന്നതോടെ ഹെവി, ഹസാർഡ് ലൈസൻസുകളും നേടി. ടാങ്കറിന്റെ ഡ്രൈവർ സീറ്റിലേക്കും മാറി.

പിന്നെയായിരുന്നു 20കാരി ലക്ഷ്മിയുടെ വരവ്. പ്ളസ്ടുവിന്റെ അവധിക്കാലത്ത് അച്ഛനമ്മമാർക്കൊപ്പം മൂന്നാർ കാണാനാണ് ആദ്യം ടാങ്കറിൽ കയറുന്നത്. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് ഒഴിവാക്കാൻ യാത്ര പതിവാക്കി. ഇതിനിടെ ഡ്രൈവിംഗ് ലൈസൻസെടുത്തു. കഴിഞ്ഞ വർഷം ഇരുപത് വയസ് തികഞ്ഞതോടെ ഹെവി, ഹസാർഡ് ലൈസൻസുകളും നേടി. അച്ഛനാണ് ഗുരു.
ഇന്ധനവുമായി ഒട്ടേറെ ട്രിപ്പുകൾ നടത്തിക്കഴിഞ്ഞ ലക്ഷ്മിക്ക് കെ എസ് ആർ ടി സി ഡ്രൈവറാകാനാണ് മോഹം. മൂന്നാം ക്ളാസുകാരി ലക്ഷ്മി പ്രിയയും ഒമ്പതാം ക്ളാസുകാരൻ ദശരഥുമാണ് ദമ്പതികളുടെ മറ്റു മക്കൾ. കൃത്യതയും ധൈര്യവുമുണ്ടെങ്കിലേ ടാങ്കർ ഓടിക്കാൻ കഴിയൂവെന്നും തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ഡ്രൈവിംഗെന്നും ലക്ഷ്മി അനന്തകൃഷ്ണൻ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOUMYA, LEKSHMI, ANANTHAKRISHNAN, LORRY DRIVER, PETROL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.