പത്തനംതിട്ട:അച്ചൻകോവിൽ ആറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികൾ മരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്,ഋഷി അജിത് എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.ഏഴുകുട്ടികൾ അടങ്ങുന്ന സംഘം ഫുട്ബാൾ കളിച്ചതിനുശേഷമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.
അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും രണ്ടുപേരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സ്ഥലത്തെത്തിയ സ്കൂബ ടീം അംഗങ്ങളാണ് ഇരുവരെയും മുങ്ങിയെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |