SignIn
Kerala Kaumudi Online
Friday, 19 April 2024 9.09 PM IST

‘ഫ്ലവേഴ്സ് കണ്ണൂർ’ ജനറൽബോഡി

flower

കണ്ണൂർ: ചടങ്ങുകളിൽ അതിഥികൾക്ക് ഉപഹാരം നൽകുമ്പോൾ മൊമന്റോകൾക്കു പകരം പൂച്ചെടികൾ നൽകുന്ന രീതി വരണമെന്ന് ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. പുഷ്പകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ‘ഫ്ലവേഴ്സ് കണ്ണൂർ’ സൊസൈറ്റിയുടെ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദിവ്യ. പ്രസിഡന്റ് കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കയറ്റുമതി ലക്ഷ്യമിട്ട് പദ്ധതി വിപുലമാക്കുമെന്ന് കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഇ.കെ. അജിമോൾ പറഞ്ഞു. സൊസൈറ്റിയുടെ വെബ്സൈറ്റ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ യു.പി. ശോഭ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ടി. ലാസകൻ, കെ. ഷാജി, ജോയിന്റ് സെക്രട്ടറി എം.സി. നീതിഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. രാജൻ (പ്രസിഡന്റ്), കെ. ഷാജി (വൈസ് പ്രസിഡന്റ്), എം.കെ. അനീഷ് കുമാർ (സെക്രട്ടറി), എം.സി. നീതിഷ് (ജോയിന്റ് സെക്രട്ടറി), കെ.ജെ. ടൈറ്റസ് (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLOWER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.