ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയവും സ്റ്റാമ്പും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്സഭ ചേംബറിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുറത്തിറക്കിയത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 75 രൂപയുടെ നാണയം പുറത്തിറക്കിയത്.
35 ഗ്രാം തൂക്കമുള്ള നാണയത്തിന്റെ ഒരുവശത്ത് അശോകസ്തംഭത്തിലെ മുകൾഭാഗത്തുള്ള സിംഹ ചിഹ്നമാണ് ആലേഖനം ചെയ്തിരിക്കുന്നത്. മറുവശത്ത് പാർലമെന്റ് മന്ദിരവും. അടിഭാഗത്ത് സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ദേവനാഗരി ലിപിയിൽ ഭാരത് എന്നും ഇംഗ്ലീഷിൽ ഇന്ത്യയെന്നും എഴുതിയിട്ടുണ്ട്. വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവ കൊണ്ട് നിർമ്മിച്ച 44 മില്ലിമീറ്റർ വ്യാസമുള്ള നാണയത്തിൽ രൂപയുടെ ചിഹ്നവും ചേർത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |