SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.23 PM IST

സൈലം എക്സലൻസ് അവാർഡ് ഏറ്റുവാങ്ങാൻ വിദ്യാർത്ഥി സാഗരം

xylem
സം​സ്ഥാ​ന​ത്ത് ​പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​യി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ആ​ദ​രി​ക്കാ​ൻ​ ​കാ​ലി​ക്ക​റ്റ് ​ട്രേ​ഡ് ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​സൈ​ലം​ ​എ​ക്സ​ല​ൻ​സ് ​അ​വാ​ർ​ഡ് ​ദാ​ന​ ​ച​ട​ങ്ങി​ൽ​നി​ന്ന്

കോഴിക്കോട്: സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സൈലം എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. എസ്.എസ്.എൽ.സി യ്ക്ക് ഫുൾ എപ്ലസും സി.ബി.എസ്.ഇ പത്താംക്ലാസിൽ ഫുൾ എ വണ്ണും ലഭിച്ച പതിനായിരത്തിലധികം വിദ്യാർത്ഥികളെയാണ് സൈലം ആദരിച്ചത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അവാർഡ് ദാന ചടങ്ങാണ് കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്നതെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു. അവാർഡ് ശില്പം, പ്രശസ്തി പത്രം, അവാർഡ് മെഡൽ, സ്കോളർഷിപ്പ് വൗച്ചർ എന്നിവയാണ് സൈലം എക്സലൻസ് അവാർഡ് സെറിമണിയുടെ ഭാഗമായി നൽകിയത്. സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വൻ കുതിച്ച് ചാട്ടമാണ് സൈലം നടത്തിയത്. 30 യൂ ട്യൂബ് ചാനലുകളിലൂടെ 20 ലക്ഷത്തിലധികം കുട്ടികളാണ് സൈലത്തിൽ പഠിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിഷ്കാരങ്ങൾ നടത്തിയാണ് സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മൂന്നു വർഷം കൊണ്ട് മികച്ച ബ്രാൻഡായി വളർന്നതെന്ന് സൈലം മാനേജ്മെന്റ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.