SignIn
Kerala Kaumudi Online
Friday, 19 April 2024 4.18 PM IST

കേരള ഫീഡ്‌സ് ബി ടു ബി സമ്മേളനം നാളെ

kerala-feeds

കൊച്ചി: പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സ് സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് സമ്മേളനം മേയ് 30ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മികച്ച കർഷകർക്കും ഡീലർമാർക്കുമുള്ള പുരസ്‌കാര സമർപ്പണവും സമ്മേളനത്തിൽ നടക്കും.

സ്വന്തമായി ഡയറി ഫാമുകളുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർക്ക് മികച്ച ക്ഷീരകർഷകർക്കുള്ള പുരസ്‌കാരം നൽകുമെന്ന് കേരള ഫീഡ്‌സ് എം.ഡി. ഡോ. ബി. ശ്രീകുമാർ അറിയിച്ചു.
കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷനാകും. മൃഗസംരക്ഷണ, ക്ഷീരവികസന സെക്രട്ടറി പ്രണബ് ജ്യോതിനാഥ് മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരവും കേരള ഫീഡ്‌സ് ബ്രാൻഡ് അംബാസഡറുമായ ജയറാം, മിൽമ ചെയർമാൻ കെ.എസ്. മണി, മൃഗസംരക്ഷണ, ക്ഷീരവികസന ഡയറക്ടർ ഡോ. എ. കൗശിഗൻ,​ കേരള ഫീഡ്‌സ് അസിസ്റ്റന്റ് ജനറൽ മാനേജർ ഉഷ പത്മനാഭൻ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KERALA FEEDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.