SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.12 PM IST

എംജിയുടെ പുതിയ ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം

mg-gloster-black-storm

വരാനിരിക്കുന്ന പുതിയ എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ എസ്‌യുവി പുതിയ പ്രത്യേക പതിപ്പാണ്. എംജി ഇറക്കിയ ടീസറിൽഗ്ലോസ്റ്റർ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കൂടുതൽ ഇരുണ്ട തീമിൽ ആയിരിക്കും എത്തുകയെന്ന സൂചനയുണ്ട്. പുതിയ ബ്ലാക്ക് പെയിന്റ് സ്‍കീമും ഫ്രണ്ട് ഫെൻഡറിൽ 'ബ്ലാക്ക് സ്റ്റോം' ബാഡ്‍ജും ഉണ്ടാകും.

ടൊയോട്ട ഫോർച്യൂണർ ആധിപത്യം പുലർത്തിയ സെഗ്‌മെന്റിൽ ആണ് വെല്ലുവിളി ഉയർത്തി എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എത്തുന്നത്. ടാറ്റ ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷൻ അല്ലെങ്കിൽ മാരുതി സുസുക്കിയിൽ നിന്നുള്ള ബ്ലാക്ക് എഡിഷൻ പോലുള്ളവയ്ക്കും ഇത് വെല്ലുവിളിയാകും.

പുതിയ ബ്ലാക്ക് അലോയ് വീലുകൾ, പുതുക്കിയ ഗ്രിൽ, ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങൾ, ഇരുണ്ട തീം ക്യാബിൻ എന്നിവ ഉൾപ്പെടുന്ന ഗ്ലോസ്റ്റർ എസ്‌യുവി സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലായിരിക്കും.

എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ആയിരിക്കും. ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പ് 159 ബിഎച്ച്‌പിയും 373 എൻഎം പീക്ക് ടോർക്കും ആവും. അതേസമയം ഫോർ വീൽ ഡ്രൈവ് പതിപ്പിൽ 214 ബിഎച്ച്പി വരെയും 480 എൻഎം പീക്ക് ടോർക്കും പവർ ഉണ്ടാകും. രണ്ട് വേരിയന്റുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനാണ് ലഭിക്കുന്നത്. 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (എ.ഇ.ബി), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു എയർ ഫിൽട്ടർ, കണക്റ്റഡ് ടെക്‌സ് എന്നിവയും മറ്റും ഉൾപ്പെടുന്നു. ഗ്ലോസ്റ്റർ ശ്രേണിയുടെ എക്സ്-ഷോറൂം വിലകൾ 38.08 ലക്ഷം മുതൽ ആരംഭിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.