ന്യൂഡൽഹി: മൻ കി ബാത്തിന്റെ 101-ാം എപ്പിസോഡിൽ വീർ സവർക്കറിനും എൻ.ടി.ആറിനും ആദരാജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ നടന്ന മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ആദരാഞ്ജലികൾ നേർന്നത്.
സവർക്കറെ ആൻഡമാനിലെ കാലാപാനി ജയിലിൽ തടവിലാക്കിയ ദിവസം താൻ ഒരിക്കലും മറക്കില്ലെന്നും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹത്തിന്റെ ത്യാഗം ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. സാമൂഹ്യ ഐക്യത്തിന് വേണ്ടി അദ്ദേഹം പ്രയത്നിച്ചെന്നും മോദി പറഞ്ഞു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ.ടി.രാമറാവു ചലച്ചിത്ര രംഗത്തും മായാത്ത മുദ്ര പതിപ്പിച്ച ആളാണ്. നിരവധി ചരിത്ര കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. ശ്രീരാമനായും ശ്രീകൃഷ്ണനായും എൻ.ടി.ആർ നടത്തിയ പ്രകടനം ഇന്നും ഓർമ്മയിലുണ്ട്. ലക്ഷക്കണക്കിനാളുകളുടെ മനസ്സിൽ കുടികൊള്ളുന്ന എൻ.ടി.ആറിന് ആദരാഞ്ജലി അർപ്പിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂൺ നാലിന് സന്ത് കബീർദാസ് ജയന്തിയാണ്. വിവേചനങ്ങളും ദുരാചാരങ്ങളും ഇല്ലാതാക്കി സമൂഹത്തെ ഉണർത്തുന്നതിന് അദ്ദേഹം പ്രയത്നിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |