SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 PM IST

കിരീടമില്ലാത്ത ക്രിസ്റ്റ്യാനോ

cristiano

റിയാദ് : യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള വരവിലെ ആദ്യ സീസണിൽ കിരീടമുയർത്താനാവാതെ സൂപ്പർ ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോയുടെ ക്ളബ് അൽ നസ്ർ കഴിഞ്ഞ ദിവസം ഇത്തിഫാഖ് ക്ളബിനോട് സമനിലയിൽ പിരിഞ്ഞതോടെയാണ് ഇക്കുറി ക്രിസ്റ്റ്യാനോയ്ക്ക് കിരീടമുയർത്താൻ യോഗമില്ലെന്ന് ഉറപ്പായത്.

പ്ര ലീഗ് സീസണിലെ അവസാനമത്സരത്തിന് തൊട്ടുമുമ്പുള്ള മത്സരത്തിലാണ് അൽ നസ്ർ ഇത്തിഫാഖിനോട് 1-1ന് സമനിലയിൽ പിരിഞ്ഞത്. ഇതേസമയം ലീഗിൽ ഒന്നാമതുണ്ടായിരുന്ന അൽ ഇത്തിഹാദ് 3-0ത്തിന് അൽ ഫെൽഹ ക്ളബിനെ തോൽപ്പിക്കുകകൂടി ചെയ്തതോടെ അവസാന മത്സരം ഫലമില്ലാതെയായി മാറി.അൽ ഇത്തിഹാദ് കിരീടമുയർത്തുകയും ചെയ്തു. 29 മത്സരങ്ങളിൽ 69 പോയിന്റാണ് അൽ ഇത്തിഹാദിനുളളത്. അൽ നസ്റിന് 29 മത്സരങ്ങളിൽ 64 പോയിന്റും. 30 മത്സരങ്ങളാണ് ലീഗിൽ ആകെയുള്ളത്.

നിലവിലെ സീസണിന്റെ ഇടയിലാണ് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റെക്കാഡ് തുകയ്ക്ക് സൗദിയിലേക്ക് ചേക്കേറിയത്. അതേസമയം അടുത്ത സീസണിൽ ക്രിസ്റ്റ്യാനോ യൂറോപ്പിലെ ഏതെങ്കിലും ക്ളബിലേക്ക് പോകുമെന്ന് ശ്രുതിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRISTIANO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.