റിയാദ് : സൗദി അറേബ്യയിൽ ലാൻഡിംഗിനിടെ ഈജിപ്റ്റ് എയർ വിമാനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയത് പരിഭ്രാന്തി പരത്തി. ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയിൽ നിന്ന് പുറപ്പെട്ട എംഎസ് 643 ബോയിംഗ് 737 വിമാനം ജിദ്ദ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ ഇറങ്ങവെയായിരുന്നു സംഭവം. വിമാനം സുരക്ഷിതമായി റൺവെയിൽ തന്നെ ഇറക്കാൻ പൈലറ്റിന് സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരിൽ ആർക്കും പരിക്കില്ല. ടയർ പൊട്ടാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ സൗദിയും ഈജിപ്റ്റും അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |